പന്ത്രണ്ടര കിലോ കഞ്ചാവ് പിടികൂടി ; രണ്ടുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2020 04:46 PM  |  

Last Updated: 02nd February 2020 04:46 PM  |   A+A-   |  

ഫയല്‍ ചിത്രം

 

കൊച്ചി : കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി.

പാലാരിവട്ടം സ്വദേശി ശ്രീക്കുട്ടന്‍, പത്തനംതിട്ട സ്വദേശി അജിത് എന്നിവരാണ് പിടിയിലായത്. ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.