മലപ്പുറത്ത് വീട് കുത്തിത്തുറന്ന് മോഷണം; 100 പവനിലേറെ സ്വർണം കവർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2020 05:17 PM  |  

Last Updated: 02nd February 2020 05:17 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

മലപ്പുറം:  കൊണ്ടോട്ടി മൊറയൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ലോക്കറിൽ സൂക്ഷിച്ച 100 പവനിലേറെ സ്വർണം കവർന്നു. ഗൃഹനാഥനും ഭാര്യയും മകളും  മകനെ കാണാനായി ഇക്കഴിഞ്ഞ 28 ന്  വിദേശത്ത് പോയിരുന്നു.

ഇന്നു രാവിലെ വീടിനു പിന്നിലെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അലമാരയിലെ ലോക്കർ പുറത്തെടുത്തു തകർത്ത നിലയിലാണ്. മകളുടെയും മരുമകളുടെയും സ്വർണാഭരണങ്ങൾ മോഷണം പോയെന്നാണു വീട്ടുടമസ്ഥന്റെ മൊഴി.