വ്യാപാരിയുടെ മകൾക്ക് കൊറോണയെന്ന് വാട്സാപ്പിൽ പ്രചരിപ്പിച്ചു; യുവതി വെട്ടിലായി; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌  |   Published: 02nd February 2020 08:53 AM  |  

Last Updated: 02nd February 2020 08:53 AM  |   A+A-   |  

arrest

 

പഴയന്നൂർ: വ്യാപാരിയുടെ മകൾക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്സാപ്പിലൂടെ വ്യാജ സന്ദേശം അയച്ച യുവതിയെ അറസ്റ്റ് ചെയ്തു. ആരോ പറഞ്ഞു കേട്ട വ്യാജ വാർത്ത വിശ്വസിച്ച യുവതി പ്ലസ് ടു സഹ പാഠികളുടെ വാട്സാപ് ​ഗ്രൂപ്പിലേക്കാണ് കഴിഞ്ഞ ദിവസം സന്ദേശം അയച്ചത്.

ഇത് സാമൂഹിക മാധ്യമങ്ങളിൽ പരന്നതോടെ യുവതി വെട്ടിലായി. വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും ഇന്നലെ സന്ദേശമെത്തിയിരുന്നു.

ഇയാളുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തിൽ വിട്ടു.