എല്‍ഡിഎഫ് ഇല്ലാത്തതു പറഞ്ഞ് മുസ്ലിങ്ങളെ പറ്റിച്ച് ഭീതി പരത്തുന്നു ; പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പി സി ജോര്‍ജ്

സ്ത്രീകളെയും കുട്ടികളെയും സമരത്തിന് ഇറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും പി സി ജോര്‍ജ്
എല്‍ഡിഎഫ് ഇല്ലാത്തതു പറഞ്ഞ് മുസ്ലിങ്ങളെ പറ്റിച്ച് ഭീതി പരത്തുന്നു ; പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പി സി ജോര്‍ജ്

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ജനപക്ഷം നേതാവും എംഎല്‍എയുമായ പി സി ജോര്‍ജ്. പൗരത്വ നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല. എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്ലിങ്ങളെ പറ്റിച്ച് ഭീതി പരത്തുകയാണ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിന് ഇറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

നേരത്തെ കേരള നിയമസഭ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയപ്പോള്‍ പി സി ജോര്‍ജും പ്രമേയത്തെ അനുകൂലിച്ചിരുന്നു. സഭയില്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത് ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ മാത്രമായിരുന്നു. നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം ഉണ്ടാകണമെന്നായിരുന്നു അന്ന് പി സി ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടത്.

മുമ്പ് പി സി ജോര്‍ജ്ജിന്റെ ജനപക്ഷം ബിജെപിക്കൊപ്പം നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്കൊപ്പമായിരുന്നു പി സി ജോര്‍ജ്. ഇതിന് ശേഷമാണ് പി സി ജോര്‍ജ് ബിജെപി ക്യാമ്പ് വിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com