കൊറോണ വൈറസ് ബാധ: വയനാട്ടില്‍ പഠനയാത്രകള്‍ക്ക് വിലക്ക്, 42പേര്‍ നിരീക്ഷണത്തില്‍ 

കൊറോണ ഭീതിയില്‍ വയനാട്ടില്‍ പഠനയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
കൊറോണ വൈറസ് ബാധ: വയനാട്ടില്‍ പഠനയാത്രകള്‍ക്ക് വിലക്ക്, 42പേര്‍ നിരീക്ഷണത്തില്‍ 

കല്‍പ്പറ്റ: കൊറോണ ഭീതിയില്‍ വയനാട്ടില്‍ പഠനയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 42 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ംസ്ഥാനത്ത് ഒന്നടങ്കം രോഗബാധയുടെ ലക്ഷണങ്ങളുമായി 2239 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതില്‍ 84പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ശൈലജ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് പെരുമാറിയ 82 പേര്‍ സംസ്ഥാനത്തുണ്ട്. ആളുകള്‍  ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കണമെന്നും കൂടുതല്‍ ജാഗ്രതവേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 14 ജില്ലകളിലും ജാഗ്രതാസമിതിയെ നിയോഗിച്ചു. നിര്‍ദേശം ലംഘിക്കുന്നതിനെ കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 

ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കാത്തവരുടെ നിലപാട് നാടിനും ആപത്താണ്. നടപടികള്‍ ആരെയും പേടിപ്പിക്കാനല്ലന്നും കരുതലാണെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. അതിനിടെ ഇന്ന് പരിശോധനാഫലം ലഭിച്ച എട്ടുപേര്‍ക്ക് കൊറോണയില്ല. ആലപ്പുഴയില്‍ 12 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 150പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 10പേരുടെ പരിശോധനാഫലം നാളെ ലഭിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com