ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2020 10:46 AM  |  

Last Updated: 03rd February 2020 10:46 AM  |   A+A-   |  

 

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം. ടൂറിസ്റ്റ് ബസ് ജീവനക്കാരാണ് മര്‍ജ്ജിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സഹായി ആംബുലന്‍സ്  ഡ്രൈവര്‍ സിറാജിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ ഏഴുമണിയോടെ കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയില്‍ ഈങ്ങാപ്പുഴ അങ്ങാടിയ്ക്ക് സമീപമാണ് സംഭവം. ഈങ്ങാപ്പുഴയില്‍ വച്ചു ബസ് സൈഡ് കൊടുക്കാതിരുന്നതു ചോദ്യം ചെയ്തപ്പോള്‍ ബസിന്റെ െ്രെഡവറും ക്ലീനറും ചേര്‍ന്ന് ആംബുലന്‍സ് െ്രെഡവറെ വളരെ ക്രൂരമായി മര്‍ദിച്ചു പരുക്കേല്പിക്കുകയായിരുന്നു. 

ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേല്‍ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ എടുക്കാന്‍ പോവുകയായിരുന്നു ആംബുലന്‍സ്. നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.