പൊലീസുകാരന്റെ വീട്ടിൽ നിന്ന് 18 പവൻ സ്വർണം കവർന്നു

By സമകാലിക മലയാളം ഡെസ്‌  |   Published: 03rd February 2020 07:50 AM  |  

Last Updated: 03rd February 2020 07:50 AM  |   A+A-   |  

GOLD

 

അടിമാലി: പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ നിന്ന് 18 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. കൊച്ചി പൊലീസ് ഉദ്യാ​ഗസ്ഥൻ ബാബുവിന്റെ അടിമാലി വിവേകാനന്ദ ന​ഗറിലെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്.

ഇത് സംബന്ധിച്ച് ഇന്നലെ രാത്രി അടിമാലി പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.