പൊലീസ് സ്റ്റേഷനുകളില്‍ ഇനി തൊണ്ടിമുതലിന് ക്യൂ ആര്‍ കോഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2020 07:41 AM  |  

Last Updated: 03rd February 2020 08:04 AM  |   A+A-   |  

police

 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തും. 

ഈ വര്‍ഷം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്. പൊലീസ് സ്റ്റേഷനുകളില്‍ പൊതുജന സൗഹൃദ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയാണിതെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.