യുവനടിയെ പീഡിപ്പിച്ച കേസ്; ദൃശ്യങ്ങള്‍ വിചാരണക്കോടതി ഇന്ന് പരിശോധിക്കും

ഫോറന്‍സിക് സയന്‍സ് ലാബിലെ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുക. യുവനടിയുടെ വിസ്താരവും തിങ്കളാഴ്ച തുടരും
യുവനടിയെ പീഡിപ്പിച്ച കേസ്; ദൃശ്യങ്ങള്‍ വിചാരണക്കോടതി ഇന്ന് പരിശോധിക്കും

കൊച്ചി: ക്വട്ടേഷന്‍ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ഇന്ന് വിചാരണക്കോടതി പരിശോധിക്കും.സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലെ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുക. യുവനടിയുടെ വിസ്താരവും തിങ്കളാഴ്ച തുടരും. 

കേസില്‍ തട്ടിക്കൊണ്ടു പോയ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തില്‍ ഇരയായ യുവനടി തിരിച്ചറിഞ്ഞിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച വാഹനവും കോടതി പരിസരത്തുവച്ചു കേസിലെ മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ അടച്ചിട്ട കോടതി മുറിയിലാണു വനിതാ ജഡ്ജി ഹണി എം.വര്‍ഗീസ് സാക്ഷി വിസ്താരം നടത്തുന്നത്. ഏപ്രില്‍ 7 വരെയാണ് ആദ്യഘട്ട വിചാരണയ്ക്കായി 136 സാക്ഷികള്‍ക്കു സമന്‍സ് അയച്ചിരിക്കുന്നത്. നടന്‍ ദിലീപ്, മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന പ്രതികള്‍.

ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 2 അഭിഭാഷകരെ കുറ്റപത്രത്തില്‍നിന്നു പിന്നീട് ഒഴിവാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ ഹാജരായി. പ്രതിഭാഗത്തിനു വേണ്ടി 26 അഭിഭാഷകര്‍ ഹാജരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com