'ആശങ്ക വേണ്ട ജാഗ്രത മതി'; കോറോണയ്‌ക്കെതിരെ കെഎസ്‌യു; ബോധവത്കരണം; ഇവിടെ വേണ്ടെന്ന് എസ്എഫ്‌ഐ

'ആശങ്ക വേണ്ട, ജാഗ്രത മതി' എന്ന തലക്കെട്ടോടെ ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയ കരുതല്‍ നിര്‍ദേശങ്ങള്‍ വിതരണം ചെയ്യാന്‍ എത്തിയതായിരുന്നു യുണിവേഴ്‌സിറ്റി കോളജിലെ കെ എസ് യു പ്രവര്‍ത്തകര്‍
'ആശങ്ക വേണ്ട ജാഗ്രത മതി'; കോറോണയ്‌ക്കെതിരെ കെഎസ്‌യു; ബോധവത്കരണം; ഇവിടെ വേണ്ടെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: കൊറോണയ്‌ക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് തയ്യാറാക്കിയ ബോധവത്കരണ പോസ്റ്റര്‍ വിതരണത്തെ ചൊല്ലി എസ്എഫ്‌ഐ പ്രവര്‍ത്തകരും  കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

'ആശങ്ക വേണ്ട, ജാഗ്രത മതി' എന്ന തലക്കെട്ടോടെ ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയ കരുതല്‍ നിര്‍ദേശങ്ങള്‍ വിതരണം ചെയ്യാന്‍ എത്തിയതായിരുന്നു യുണിവേഴ്‌സിറ്റി കോളജിലെ കെ എസ് യു പ്രവര്‍ത്തകര്‍. ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ എത്തിയതോടെ ഇവരെ ഒരു സംഘം തടയുകയായിരുന്നു. ഡിപ്പാര്‍ട്ടുമെന്റില്‍ കയറാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറിയിച്ചു. ക്ലാസ് നടക്കുന്നതിനാല്‍ ക്യാംപയിന്‍ അനുവദിക്കാനാവില്ലെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.എസ്എഫ്‌ഐ നേതാക്കളായ അജ്മല്‍, ചന്ദു അശോക് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ്  തടഞ്ഞതെന്നാണ് കെ എസ് യുവിന്റെ പരാതി.

ബ്രോഷറുകള്‍ എസ് എഫ് ഐ പ്രവര്‍ത്തര്‍ കീറിയെറിഞ്ഞു.  എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ചൂണ്ടികാട്ടി കെ എസ് യു പ്രിന്‍സിപ്പാളിന് പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com