കാര്യോപദേശക സമിതി റിപ്പോർട്ട് പുറത്തായതിൽ സ്പീക്കർക്ക് അതൃപ്തി; റൂളിം​ഗ് നൽകി

റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് മാധ്യമങ്ങളിലൂടെ പുറത്തായതിൽ സ്പീക്കർ അതൃപ്തി രേഖപ്പെടുത്തി
കാര്യോപദേശക സമിതി റിപ്പോർട്ട് പുറത്തായതിൽ സ്പീക്കർക്ക് അതൃപ്തി; റൂളിം​ഗ് നൽകി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ തി​രി​ച്ചു വി​ളി​ക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തെ കുറിച്ച് ചർച്ച ചെ​യ്ത കാ​ര്യോ​പ​ദേ​ശ​ക സ​മി​തി റി​പ്പോ​ർ​ട്ട് പുറത്തായതിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് അതൃപ്തി. റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് മാധ്യമങ്ങളിലൂടെ പുറത്തായതിൽ സ്പീക്കർ അതൃപ്തി രേഖപ്പെടുത്തി. റി​പ്പോ​ർ​ട്ട് ഇ​ത്ത​ര​ത്തി​ൽ ച​ർ​ച്ച​യാ​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് സ്പീ​ക്ക​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 

 സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്ന് പ​റ​ഞ്ഞ സ്പീ​ക്ക​ർ ഇ​നി ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും റൂ​ളിം​ഗ് ന​ൽ​കി. സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് സ​ഭ സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ അ​ത് തീ​രു​മാ​ന​മാ​യി മാ​റൂ എ​ന്നും അ​തി​നു മു​ൻ​പ് ഇ​ക്കാ​ര്യം പു​റ​ത്ത് പ​റ​ഞ്ഞ​ത് ശ​രി​യാ​യി​ല്ലെ​ന്നും സ്പീ​ക്ക​ർ തി​ങ്ക​ളാ​ഴ്ച സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. 

ഇ​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി എ കെ ബാ​ല​ൻ നി​യ​മ സ​ഭ​യി​ൽ ന​ട​ത്തി​യ ന്യാ​യീ​ക​ര​ണ​ങ്ങ​ളെ സ്പീ​ക്ക​ർ തി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ്ര​മേ​യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​ച്ച​തി​നെ​തി​രെ റൂ​ളിം​ഗ് ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com