കൈക്കൂലി വാങ്ങുന്നതിനിടെ ന​ഗരസഭ എൻജിനീയർ പിടിയിൽ 

കൈക്കൂലി വാങ്ങുന്നതിനിടയിൽ കായംകുളം നഗരസഭ അസിസ്റ്റൻറ് എൻജിനീയർ പിടിയിലായി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടയിൽ കായംകുളം നഗരസഭ അസിസ്റ്റൻറ് എൻജിനീയർ പിടിയിലായി. വിജിലൻസ് സംഘമാണ് നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറായ രഘുവിനെ കയ്യോടെ പിടികൂടിയത്. 

വീട്ടിൽ വച്ചാണ് രഘു കൈക്കൂലി വാങ്ങിയത്. പരാതിക്കാരനുമായി ചേർന്ന് വിജിലൻസ് സംഘം നടത്തിയ നീക്കത്തിലൂടെയാണ് അസിസ്റ്റൻറ് എൻജിനീയറെ കയ്യോടെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com