'കൊറോണ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ലാട്ടോ, കാശ് മാഡം തന്നെ വച്ചോളൂ'

'കൊറോണ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ലാട്ടോ, കാശ് മാഡം തന്നെ വച്ചോളൂ'
കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൂടുതല്‍ പേര്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ച് എത്തുന്നുണ്ട്/എക്‌സ്പ്രസ്‌
കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൂടുതല്‍ പേര്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ച് എത്തുന്നുണ്ട്/എക്‌സ്പ്രസ്‌

തൃശൂര്‍: കൊറോണ ജനങ്ങള്‍ക്കിടയില്‍ ഭീതി വിതച്ചതിന്റെ അനുഭവം പങ്കുവച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍. ആശുപത്രിക്കു മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങിയപ്പോള്‍ ഡ്രൈവര്‍ പണം വാങ്ങാന്‍ മടിച്ചെന്നാണ് ഡോക്ടര്‍ സ്മിത മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നത് തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ്. ഇവിടെ ഓട്ടോയില്‍ വന്നിറങ്ങി പണം നീട്ടിയപ്പോള്‍  െ്രെഡവറുടെ മറുപടി ഇങ്ങനെയെന്ന് ഡോക്ടര്‍ കുറിച്ചു: 'കൊറോണ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ലാട്ടോ, കാശ് മാഡം തന്നെ വച്ചോളൂ'. 

കൊറോണ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് വന്ന ദിവസവും പിറ്റേന്നും ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ വരവ് കുറഞ്ഞിരുന്നു. രോഗികളെ കാണാന്‍ എത്തുന്നവരുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്. രോഗികളുടെ എണ്ണം സാധാരണ നിലയിലായെങ്കിലും വിസിറ്റേഴ്‌സ് ഇപ്പോഴും കുറവു തന്നെയാണ്. 

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 14 ജില്ലകളിലും ജാഗ്രതാസമിതിയെ നിയോഗിച്ചു. ചൈനയില്‍ നിന്ന് വന്ന 79പേര്‍ക്ക് കൂടി രോഗം ഉണ്ടായേക്കാമെന്നും ചൈനയില്‍ നിന്നു വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കുമെന്നുംആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇനി സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിച്ചു.

എല്ലാ ജില്ലകളിയും വൈറസ് ബാധ പ്രതീക്ഷിക്കണം. കണക്കുകള്‍ ശേഖരിക്കുന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ആകെ 2239പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 84പേര്‍ ആശുപത്രിയിലാണുള്ളത്. 2155പേര്‍ വീടുകളിലും. 140സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 49എണ്ണത്തില്‍ ഫലം വന്നു. ഇതില്‍ മൂന്നുപേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ പടരുന്നത് കര്‍ശനമായി തടയാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികള്‍ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവര്‍ക്ക് കൗണ്‍സിലിംഗിന് പ്രത്യേക കൗണ്‍സിലിംഗ് സംഘത്തെ ഏര്‍പ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

28 ദിവസം നിരീക്ഷണമെന്ന് തീരുമാനിച്ചത് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ്. കൃത്യം 28 ദിവസം തന്നെ ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിച്ച് കഴിയണം. 14 ദിവസം മതിയെന്ന് ആരും കരുതരുതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com