'സ്വന്തം ജീവനും നാടിന്റെ ജീവനും വിലപ്പെട്ടത്' ; മുങ്ങിനടന്നാല്‍ കുറ്റകരമായി കണക്കാക്കും : മുന്നറിയിപ്പുമായി മന്ത്രി

'സ്വന്തം ജീവനും നാടിന്റെ ജീവനും വിലപ്പെട്ടത്' ; മുങ്ങിനടന്നാല്‍ കുറ്റകരമായി കണക്കാക്കും : മുന്നറിയിപ്പുമായി മന്ത്രി

സ്വന്തം ജീവനും നാടിന്റെ ജീവനും വിലപ്പെട്ടതാണ്. ഇത് മറ്റുള്ളവരിലേക്ക് പകര്‍ന്നാല്‍ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണ്

തിരുവനന്തപുരം : കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. എന്നാല്‍ അപൂര്‍വം ചിലര്‍ ഒളിച്ച് നടക്കുകയാണ്. ഇത് അത്യന്തം ആപത്താണ്. തീരെ അനുസരിക്കാതെ വരുമ്പോള്‍ ഇത് കുറ്റകരമായി കണക്കാക്കേണ്ടതായി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കൊറോണ ബാധിത സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഒരു മാസത്തെ വീട്ട് നിരീക്ഷണമാണ് പറയുന്നത്. സ്വന്തം ജീവനും നാടിന്റെ ജീവനും വിലപ്പെട്ടതാണ്. വുഹാനില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പോയത് കേരളത്തില്‍ നിന്നാണ്. അതിനാലാണ് കേരളം ഇത്ര ജാഗ്രത പുലര്‍ത്തുന്നത്. ഇത് മറ്റുള്ളവരിലേക്ക് പകര്‍ന്നാല്‍ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണ്. മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മൂന്നുപേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും രണ്ടാമത്തെയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. മൂന്നാമത്തെ രോഗി കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com