'ടീച്ചറമ്മേ...ഇസ്തം... ഒരായിരം നന്ദി...'; കൊറോണയില്‍ വൈറലായി മന്ത്രിയുടെ മെസഞ്ചര്‍ മറുപടി, ഇടപെടലിന് നന്ദിപറഞ്ഞ് കുറിപ്പ്

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രിയാത്മകമായ ഇടപെടലിനെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ
'ടീച്ചറമ്മേ...ഇസ്തം... ഒരായിരം നന്ദി...'; കൊറോണയില്‍ വൈറലായി മന്ത്രിയുടെ മെസഞ്ചര്‍ മറുപടി, ഇടപെടലിന് നന്ദിപറഞ്ഞ് കുറിപ്പ്

ലോകം ഒന്നാകെ കൊറോണ വൈറസ് ബാധയുടെ ഭീതിയിലാണ്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ കേരളത്തിലും എത്തി. മൂന്ന് പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അതിനിടെ, കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രിയാത്മകമായ ഇടപെടലിനെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.

ചൈനയില്‍ കുടുങ്ങി കിടക്കുന്ന സുഹൃത്തിനെ രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ അയച്ച സന്ദേശത്തിന് ആരോഗ്യമന്ത്രി ഉടന്‍ തന്നെ നല്‍കിയ മറുപടി സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 'അവന്റെ നമ്പര്‍ തരാമോ' എന്ന മന്ത്രിയുടെ മറുപടി സഹിതമുളള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് വ്യാപകമായി പ്രചരിക്കുന്നത്. 

ഇതിന് പിന്നാലെ വിഷയത്തില്‍ മന്ത്രി നടത്തിയ ഇടപെടലിന് നന്ദിപറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 'മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന്് എന്റെ സുഹൃത്തിനെ നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി നേരിട്ട് വിളിക്കുകയും എംബസി വഴിയുളള കാര്യങ്ങള്‍ വേഗത്തില്‍ ആക്കുന്നതിനുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു'- ഗീതു ഉല്ലാസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഗീതു ഉല്ലാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട സുഹൃത്തുക്കളെ....
ഞാന്‍ ഇന്നലെ നമ്മുടെ ആരോഗ്യ മന്ത്രിക്ക് ചൈനയില്‍ ഉള്ള സുഹൃത്തിനെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കില്‍ മെസ്സേജ് അയക്കുകയും അതിനു മറുപടി ലഭിക്കുകയും അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു... പിന്നീട് എന്ത് സംഭവിച്ചു, എന്ത് നടപടി ഉണ്ടായി എന്നൊക്കെ നിരവധി സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ടായിരുന്നു.... ബഹുമാനപ്പെട്ട മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് എന്റെ സുഹൃത്തിനെ നോര്‍ക്ക സി ഇ ഓ ഹരികൃഷ്ണന്‍ നമ്പൂതിരി നേരിട്ട് വിളിക്കുകയും എംബസി വഴിയുള്ള കാര്യങ്ങള്‍ വേഗത്തില്‍ ആക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com