വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തത് മൂന്നിലൊന്ന് പേര്‍; യുവാക്കള്‍ക്ക്‌ വിമുഖതയെന്ന് കണക്കുകള്‍

വോട്ടവകാശം വിനിയോഗിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം
വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തത് മൂന്നിലൊന്ന് പേര്‍; യുവാക്കള്‍ക്ക്‌ വിമുഖതയെന്ന് കണക്കുകള്‍

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുവാക്കള്‍ വിമുഖത കാണിക്കുന്നതായി കണക്കുകള്‍. എറണാകുളം ജില്ലയില്‍ സെന്‍സസ് പ്രകാരം 18-20 പ്രായപരിധിയില്‍ 94,000 പേരാണുള്ളത്. അത് പൂര്‍ണമായി പ്രതിഫലിക്കുന്നതല്ല വോട്ടര്‍ പട്ടിക. ഈ പ്രായപരിധിയിലുള്ള 24,000 പേര്‍ മാത്രമേ ഇതുവരെ വോാട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ളുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജില്ലയിലെ വോട്ടര്‍ പട്ടിക സമഗ്രമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ പി.വേണുഗോപാല്‍  തിരഞ്ഞെടുപ്പ് വിഭാഗത്തോടാവശ്യപ്പെട്ടു.   ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു അദ്ദേഹം.   

വോട്ടവകാശം വിനിയോഗിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.  വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും കോളജുകളില്‍ ഇലക്ഷന്‍ അംബാസഡര്‍മാരെ നിയോഗിച്ച്  വിദ്യാര്‍ത്ഥികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു

നിശ്ചിത തീയതിക്കുള്ളില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തിയതിനു ശേഷമുള്ള  വോട്ടര്‍ പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com