സെന്‍കുമാറിന്റെ പരാതി വ്യാജം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2020 05:47 PM  |  

Last Updated: 04th February 2020 05:47 PM  |   A+A-   |  

 

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയെടുത്ത കേസ് പൊലീസ് അവസാനിപ്പിച്ചു. സെന്‍കുമാറിന്റെ പരാതിയിലെ ആരോപണം വസ്തുതാവിരുദ്ധമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിമൊഴികള്‍ ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്.

സെന്‍കുമാറിന്റെ പരാതിയില്‍ കേസെടുത്തതിനെതിരെ മുഖ്യമന്ത്രി ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. എങ്ങനെയാണ് ഈ പരാതിയില്‍ കേസെടുത്തത് എന്നതിനെ കുറിച്ച് സംശയമുണ്ട്. മുന്‍ ഡിജിപി എന്ന നിലയില്‍ കേസെടുപ്പിക്കാന്‍ സെന്‍കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാവാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു

കഴിഞ്ഞ മാസം പ്രസ് ക്ലബില്‍ സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ നടത്തിയ പത്രസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച കടവില്‍ റഷീദ് എന്ന മാധ്യമ പ്രവര്‍ത്തകനെതിരയേും പ്രസ് ക്ലബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ അഭിപ്രായം എഴുതിയ പിജി സുരേഷ് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനെതിരെയും നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.