കേരളത്തിന് അഭിമാനമായി വ്യോമമിത്ര; വട്ടിയൂര്‍ക്കാവില്‍ അവള്‍ തയാറാകുന്നു; ഗഗന്‍യാന്‍ ദൗത്യത്തെ സഹായിക്കാന്‍

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനില്‍ പേടകത്തില്‍ അയയ്ക്കുന്ന ഹ്യുമനോയ്ഡ് വ്യോമമിത്രയെ നിര്‍മ്മിക്കുന്നത് വട്ടിയൂര്‍ക്കാവിലെ ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റില്‍.
കേരളത്തിന് അഭിമാനമായി വ്യോമമിത്ര; വട്ടിയൂര്‍ക്കാവില്‍ അവള്‍ തയാറാകുന്നു; ഗഗന്‍യാന്‍ ദൗത്യത്തെ സഹായിക്കാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനില്‍ പേടകത്തില്‍ അയയ്ക്കുന്ന ഹ്യുമനോയ്ഡ് വ്യോമമിത്രയെ നിര്‍മ്മിക്കുന്നത് വട്ടിയൂര്‍ക്കാവിലെ ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റില്‍. വ്യോമമിത്രയുടെ മാതൃക കഴിഞ്ഞ ദിവസം അനാവരണം ചെയ്തിരുന്നു.

2021 ഡിസംബറില്‍ നടത്താന്‍ ലക്ഷ്യമിടുന്ന ദൗത്യത്തിനു മുന്നോടിയായി ഈ വര്‍ഷം ഡിസംബറിലും അടുത്ത ജൂണിലും വ്യോമമിത്ര ബഹിരാകാശത്തെത്തും. ഈ യാത്രകള്‍ക്കിടെ വ്യോമമിത്ര നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്തിമദൗത്യം.

നാസയുടെയും മറ്റും ബഹിരാകാശപേടകങ്ങളില്‍ റോബട്ടുകളുണ്ടെങ്കിലും ഹ്യുമനോയ്ഡ് വിഭാഗത്തില്‍പ്പെട്ട ആദ്യ ബഹിരാകാശ സഹായി ആയി വ്യോമമിത്ര മാറും. ഗഗന്‍യാനില്‍ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന 3 പേര്‍ക്കൊപ്പം 4-ാമത്തെ അംഗം എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര.

പേടകത്തിലെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ സാങ്കേതിക കാര്യങ്ങളില്‍ സഹായിക്കുന്നതിനൊപ്പം സഹയാത്രികര്‍ക്കു മാനസികപിന്തുണ നല്‍കാനുള്ള കഴിവും ഇതിനുണ്ടാകു.

സഹയാത്രികര്‍ വിഷമിച്ചാല്‍ തമാശ പറഞ്ഞു ചിരിപ്പിക്കാനും കഴിയും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ ഉള്‍പ്പെടെ ദൗത്യത്തലവന്മാരുടെയും സഹയാത്രികരുടെയും ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കും. ഒരു വര്‍ഷത്തോളമെടുത്താണ് വ്യോമമിത്രയുടെ പ്രാഥമിക രൂപകല്‍പന പൂര്‍ത്തിയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com