കൊറോണ: മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസര്‍ ഉപയോഗിച്ച് പരിശോധിക്കേണ്ട: ഡിജിപിയുടെ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2020 07:46 AM  |  

Last Updated: 05th February 2020 08:34 AM  |   A+A-   |  

 

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസര്‍ ഉപകരണം ഉപയോഗിച്ചു പരിശോധിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം.

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന വിലക്കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്യാനും ഡിജിപി നിര്‍ദേശിച്ചു.