കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, സുഹൃത്ത് കഴുത്തുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2020 08:52 AM  |  

Last Updated: 05th February 2020 08:52 AM  |   A+A-   |  

 

കൊല്ലം: അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം സ്വയം കഴുത്തുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സുഹൃത്ത് ആശുപത്രിയിലാണ്.

അഞ്ചല്‍ ചന്തമുക്കിലുളള അറവുശാലയിലെ ജീവനക്കാരനായ അബ്ദുളളയാണ് കൊല്ലപ്പെട്ടത്. ഇവിടത്തെ തന്നെ ജീവനക്കാരനാണ് പിടിയിലായത്. രണ്ടുപേരും അസമില്‍ നിന്നുളളവരാണ്. കൂടാതെ ബന്ധുക്കളാണെന്നും പൊലീസ് പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുവരും താമസിക്കുന്ന വീട്ടില്‍ വച്ച് പരസ്പരം ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അബ്ദുളളയെ പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൃത്യത്തിന് ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച പ്രതിയെ പൊലീസെത്തിയാണ് പിടികൂടിയത്. മുറി ചവിട്ടി പൊളിച്ചാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശരീരത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.