താമസിക്കാന്‍ മുറിയില്ലെന്ന പരാതിയുമായി കമ്മീഷണര്‍ ഓഫീസില്‍; ചൈനക്കാരനെ ഐസൊലേഷന്‍ വാര്‍ഡിലാക്കി 

ചൈനീസ് യുവാവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും, നിരീക്ഷണത്തിന് വേണ്ടിയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതെന്നും പൊലീസ് വ്യക്തമാക്കി
താമസിക്കാന്‍ മുറിയില്ലെന്ന പരാതിയുമായി കമ്മീഷണര്‍ ഓഫീസില്‍; ചൈനക്കാരനെ ഐസൊലേഷന്‍ വാര്‍ഡിലാക്കി 

തിരുവനന്തപുരം: താമസിക്കാന്‍ സ്ഥലം ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയ ചൈനക്കാരനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണയുടെ പശ്ചാതലത്തില്‍ താമസിക്കാന്‍ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തിയ ചൈനക്കാരനെയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. 

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലാണ് ജിഷോയു ഷാഓ എന്ന ഇരുപത്തിയഞ്ചുകാരനെ പ്രവേശിപ്പിച്ചത്. ജനുവരി 23നാണ് ജിഷോയു ഡല്‍ഹിയിലെത്തിയത്. പിന്നാലെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തി. 

തിരുവനന്തപുരത്തെത്തിയ ജിഷോയു താമസിക്കാന്‍ ഹോട്ടലുകള്‍ തിരഞ്ഞെങ്കിലും ലഭിച്ചില്ല. ഇതോടെ പരാതിയുമായി കമ്മിഷണര്‍ ഓഫീസിലെത്തി. രാജീവ് ഗാന്ധി ബയോടെക്‌നോളജി.ില്‍ രക്തം പരിശോധിച്ചതിന്റെ ഫലങ്ങള്‍ യുവാവിന്റെ പക്കലുണ്ടായി. ഇത് പരിശോധിച്ച ശേഷം പൊലീസ് യുവാവിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൈനീസ് യുവാവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും, നിരീക്ഷണത്തിന് വേണ്ടിയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com