മസാലദോശ പാത്രത്തില്‍ കൊടുത്തില്ല, ഭാര്യയുടെ കൈ തല്ലിയൊടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2020 07:48 AM  |  

Last Updated: 05th February 2020 07:48 AM  |   A+A-   |  

പ്രതീകാത്മകചിത്രം

 

തൃശൂര്‍:  മസാലദോശ പാത്രത്തില്‍ നല്‍കാത്തതിന്റെ പേരില്‍ മദ്യലഹരിയില്‍ ഭാര്യയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊരട്ടി കാതിക്കുടം സ്വദേശി കണ്ഠരുമഠത്തില്‍ രവിയെ (50) ആണ് അറസ്റ്റു ചെയ്തത്. അലുമിനിയം മുഴക്കോലുകൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചത്. 

31ന് രാത്രിയാണ് സംഭവം.രവി ജോലികഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്ന മസാലദോശ കടയില്‍ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന പൊതിയില്‍ തന്നെ നല്‍കിയതിനാണ് ഭാര്യ ലത (40)യെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു.  വലതു കൈ ഒടിയുകയും കൈക്കുഴ തെറ്റുകയും ചെയ്ത ലതയെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രവി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ  റിമാന്‍ഡ് ചെയ്തു.