യാത്രക്കാരിയെ പകുതി വഴിയില്‍ ഇറക്കിവിട്ടു: അസഭ്യം വിളിച്ചു; മൊബൈല്‍ തട്ടിക്കളഞ്ഞു, ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2020 08:56 AM  |  

Last Updated: 05th February 2020 08:56 AM  |   A+A-   |  

JDENinOv

പ്രതീകാത്മക ചിത്രം

 

കൊച്ചി: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കാക്കനാട് സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് വൈക്കം ഉദയനാപുരം സ്വദേശിയായ സുനില്‍കുമാറിന്റെ ലൈസന്‍സാണ് എറണാകുളം ആര്‍ഡിഒ കെ മനോജ് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

കാക്കനാട് പാര്‍ക് റസിഡന്‍സി ഹോട്ടലിന് മുന്നില്‍ നിന്ന് ചിറ്റേത്തുകരയിലേക്ക് സവാരി വിളിച്ച യാത്രക്കാരിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.

ഇറങ്ങേണ്ട സ്ഥലത്തിന് തൊട്ടുമുമ്പ് റോഡില്‍ ഇറക്കിവിട്ടത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ അസഭ്യം പറയുകയായിരുന്നു. ഓട്ടോ റിക്ഷയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതുകണ്ട സുനില്‍കുമാര്‍ യുവതിയുടെ ഫോണും തട്ടിത്തെറിപ്പിച്ചു. യുവതിയുടെ പരാതിയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജി അനീഷ് കുമാര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.