റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍; കൊല്ലം-കായംകുളം റൂട്ടിലെ ചില ട്രെയ്‌നുകള്‍ റദ്ദാക്കി 

8, 9 തിയതികളില്‍ 3 പാസഞ്ചര്‍ ട്രെയ്‌നുകള്‍ പൂര്‍ണമായും, 2 മെമു ട്രെയ്‌നുകള്‍ ഭാഗീകമായും റദ്ദാക്കി
റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍; കൊല്ലം-കായംകുളം റൂട്ടിലെ ചില ട്രെയ്‌നുകള്‍ റദ്ദാക്കി 

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലം-കായംകുളം റൂട്ടില്‍ ചില ട്രെയ്‌നുകളുടെ സര്‍വീസ് റദ്ദാക്കി. കൊല്ലം-കായംകുളം സെക്ഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് ഇത്. 

8, 9 തിയതികളില്‍ 3 പാസഞ്ചര്‍ ട്രെയ്‌നുകള്‍ പൂര്‍ണമായും, 2 മെമു ട്രെയ്‌നുകള്‍ ഭാഗീകമായും റദ്ദാക്കി. കൊല്ലം-എറണാകുളം(56392), കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം(56387), കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം(56388) എന്നീ പാസഞ്ചര്‍ ട്രെയ്‌നുകള്‍ 9ാം തിയതി സര്‍വീസ് നടത്തില്ല. 

എട്ടിന് ആലപ്പുഴ-കൊല്ലം മെമു(66311) കായംകുളം വരെയും,  9ന് കൊല്ലം-ആലപ്പുഴ മെമു(66312) കായംകുളം മുതല്‍ ആലപ്പുഴ വരേയും മാത്രമാവും സര്‍വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com