സർക്കാർ ഭൂമി ഏറ്റെടുക്കൽ : സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എം ജി രാ​ജ​മാ​ണി​ക്യ​ത്തെയും മാറ്റി

സ​ർ​ക്കാ​ർ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കുന്നതിനിടെയാണ് രാ​ജ​മാ​ണി​ക്യ​ത്തെ നീ​ക്കി ​പൊ​തു​ഭ​ര​ണ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്
സർക്കാർ ഭൂമി ഏറ്റെടുക്കൽ : സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എം ജി രാ​ജ​മാ​ണി​ക്യ​ത്തെയും മാറ്റി

തിരുവനന്തപുരം : സ​ർ​ക്കാ​ർ ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ​നി​ന്നും റ​വ​ന്യൂ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എം ജി രാ​ജ​മാ​ണി​ക്യ​ത്തെ ഒഴിവാക്കി. ഇ​തു സം​ബ​ന്ധിച്ച ഉത്തരവ് ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ ഇറ​ക്കി. രാ​ജ​മാ​ണി​ക്യം വ​ഹി​ച്ചി​രു​ന്ന സ്പെ​ഷ​ൽ ഓ​ഫീ​സ​ർ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ചു​മ​ത​ല​ക​ൾ ലാ​ൻ​ഡ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി എ ​കൗ​ശി​ക​ന് കൈ​മാ​റി.

ഹാ​രി​സ​ണ്‍​സ് കേ​സി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം 2013 ഏ​പ്രി​ൽ 24-നാ​ണ് രാ​ജ​മാ​ണി​ക്യ​ത്തെ സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. 2015-ൽ ​തോ​ട്ടം മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ അ​ന​ധി​കൃ​ത​ഭൂ​മി​യും ഏ​റ്റെ​ടു​ക്കാ​നു​ള്ള ചു​മ​ത​ല അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി. തോ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​മാ​ണി​ക്യം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ഒരു നടപടിയും എടുക്കാതെ  മൂ​ന്നു​വ​ർ​ഷ​മാ​യി സ​ർ​ക്കാ​ർ പൂ​ഴ്ത്തി​ വെച്ചിരിക്കുകയായിരുന്നു.

ഹാ​രി​സ​ണ്‍​സ് ഉ​ൾ​പ്പെ​ടെ തോ​ട്ടം മേ​ഖ​ല​യി​ൽ കമ്പ​നി​ക​ൾ കൈ​യ​ട​ക്കി​യ ആ​റു​ല​ക്ഷം ഏ​ക്ക​ർ സ​ർ​ക്കാ​ർ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കുന്നതിനിടെയാണ് രാ​ജ​മാ​ണി​ക്യ​ത്തെ നീ​ക്കി​ക്കൊ​ണ്ട് മുഖ്യമന്ത്രിയുടെ അധീനതയിലുള്ള പൊ​തു​ഭ​ര​ണ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. തോ​ട്ട ഭൂ​മി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ഹൈ​ക്കോ​ട​തി​യി​ലെ കേ​സു​ക​ളി​ൽ ഹാ​ജ​രാ​യ ഗ​വ പ്ലീ​ഡ​ർ സു​ശീ​ല ആ​ർ. ഭ​ട്ട് ന​ട​ത്തി​യ വാ​ദ​ങ്ങ​ളാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സ്പെ​ഷ​ൽ ഓ​ഫി​സ​റെ നി​യ​മി​ക്കു​ന്ന​തി​ൽ കൊ​ണ്ടെ​ത്തി​ച്ച​ത്.

ഇ​ട​തു​സ​ർ​ക്കാ​ർ വ​ന്ന​യു​ട​ൻ ഗ​വ പ്ലീ​ഡ​ർ സ്ഥാ​ന​ത്തു​നി​ന്ന് സു​ശീ​ല​യെ നീ​ക്കി​. രാ​ജ​മാ​ണി​ക്യ​ത്തെ​യും നീ​ക്ക​ണ​മെ​ന്ന് തോ​ട്ടം ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​​ട്ടെങ്കി​ലും പ്ര​തി​ഷേ​ധം ഭ​യ​ന്ന് സ​ർ​ക്കാ​ർ അ​തി​ന് തു​നി​ഞ്ഞിരുന്നി​ല്ല.ഹാ​രി​സ​ൺ​സിന്റെ കൈ​വ​ശ​മു​ള്ള ഒ​രു​ല​ക്ഷ​ത്തി​ലേ​റെ ഏ​ക്ക​ർ അ​ന​ധി​കൃ​ത ഭൂ​മി ഏ​റ്റെ​ടു​ക്കാൻ സി​വി​ൽ കോ​ട​തി​ക​ളെ സ​മീ​പി​ക്കാ​ൻ ന​ട​പ​ടി​ ന​ട​ന്നു​വ​രു​ക​യാ​ണ്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ​ ന​ട​പ​ടി നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽക്കെ, രാ​ജ​മാ​ണി​ക്യ​ത്തെ നീ​ക്കി​യത് കേ​സു​ക​ൾ അ​ട്ടി​മ​റി​ക്കാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com