പള്ളിയില്‍ പോകാന്‍ ഒരുങ്ങാന്‍ മുറിയില്‍ പോയ നവവധു തൂങ്ങിമരിച്ച നിലയില്‍, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2020 10:39 AM  |  

Last Updated: 06th February 2020 10:39 AM  |   A+A-   |  

 

തൃശൂര്‍ : നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോകാന്‍ ഒരുങ്ങുന്നതിനായി മുറിയിലേക്ക് കയറിയ ടാന്‍സി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അയല്‍ക്കാരെ വിളിച്ചുവരുത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ടെല്‍വിന്റെ അടുത്തേക്ക് അടുത്തമാസം പോകാനിരിക്കെയാണ് ടാന്‍സി ആത്മഹത്യ ചെയ്തത്. പുത്തന്‍വേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പൗലോസിന്റെ മകളാണ്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.