പൗര്‍ണമി 40, വിന്‍വിനും സ്ത്രീശക്തിയും അക്ഷയയും 30ല്‍ നിന്ന്  വര്‍ധിപ്പിച്ചു; ടിക്കറ്റ് നിരക്ക് ഏകീകരിച്ച് ലോട്ടറി വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിലുളള ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി ഉത്തരവിറക്കി
പൗര്‍ണമി 40, വിന്‍വിനും സ്ത്രീശക്തിയും അക്ഷയയും 30ല്‍ നിന്ന്  വര്‍ധിപ്പിച്ചു; ടിക്കറ്റ് നിരക്ക് ഏകീകരിച്ച് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിലുളള ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി ഉത്തരവിറങ്ങി. ആറു ലോട്ടറികളുടെ വില 10 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. കാരുണ്യ ലോട്ടറിയുടെ വില കുറച്ച് നിരക്ക് ഏകീകരണം സാധ്യമാക്കിയാണ്  ലോട്ടറി വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എല്ലാ ലോട്ടറികള്‍ക്കും 28% നികുതി ഏര്‍പ്പെടുത്താനുളള ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് നിരക്ക് ഏകീകരണം.

ലോട്ടറി ടിക്കറ്റിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തുന്നതിനെതിരെ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ ഇത് വോട്ടിനിട്ട് തളളുകയായിരുന്നു. ഞായറാഴ്ച പുറത്തിറങ്ങുന്ന പൗര്‍ണമി, തിങ്കളാഴ്ചത്തെ വിന്‍ വിന്‍, ചൊവ്വാഴ്ച പുറത്തിറങ്ങുന്ന സ്ത്രീശക്തി, ബുധനാഴ്ചത്തെ അക്ഷയ, വ്യാഴാഴ്ച പുറത്തിറങ്ങുന്ന കാരുണ്യ പ്ലസ്, വെളളിയാഴ്ചത്തെ നിര്‍മല്‍ എന്നിവയുടെ നിരക്കാണ് 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തിയത്. കാരുണ്യയുടെ ടിക്കറ്റ് വില 50ല്‍ നിന്ന് 40 ആക്കി കുറച്ചാണ് ഏകീകരണം സാധ്യമാക്കിയത്. 

ടിക്കറ്റ് നിരക്ക് ഏകീകരിച്ചതൊടൊപ്പം സമ്മാന തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. സമ്മാനങ്ങളുടെ എണ്ണത്തിലും വര്‍ധന വരുത്തിയാണ് ലോട്ടറി വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. നാളെ നടക്കുന്ന കേരള ബജറ്റില്‍ ഇതുസംബന്ധിച്ച് സൂചന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com