ബംഗാളിൽ പെണ്ണെങ്കിലും ആണിനെക്കാൾ ഉശിരെന്ന് ഷാജി ; സ്ത്രീത്വത്തെ അപമാനിച്ചെന്ന് സ്വരാജ്, ബഹളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2020 01:53 PM  |  

Last Updated: 06th February 2020 01:53 PM  |   A+A-   |  

 

തിരുവനന്തപുരം : സെൻസസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ നിയമസഭയിൽ മുസ്ലിംലീ​ഗ് എംഎൽഎ കെ എം ഷാജിയുടെ സ്ത്രീ വിരുദ്ധ പരാമർശം വൻ ബഹളത്തിന് ഇടയാക്കി. ബംഗാൾ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനെക്കാൾ ഉശിരുണ്ടെന്നായിരുന്നു ഷാജിയുടെ  വിവാദ പരാമര്‍ശം.

പൗരത്വ രജിസ്റ്ററിനും സെൻസസ് നടപടികൾക്കുമെതിരെയായിരുന്നു ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസ്. കേന്ദ്രം വിളിച്ച യോഗത്തിന് കേരളം പോയി, എന്നാൽ ബംഗാൾ പോയില്ല. ബംഗാൾ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനെക്കാൾ ഉശിരുണ്ടെന്നായിരുന്നു ഷാജിയുടെ പ്രസം​ഗം.

ഇതോടെ ഷാജിക്കെതിരെ ഭരണപക്ഷം രം​ഗത്തെത്തി. സിപിഎം അം​ഗങ്ങളായ കെ കെ ശൈലജയും എം സ്വരാജുമാണ് ഷാജിക്കെതിരെ പ്രതിഷേധവുമായി രം​ഗത്തുവന്നത്. ഷാജി സ്ത്രീത്വത്തെ അപമാനിച്ചെന്ന് സ്വരാജ് ആരോപിച്ചു.  പ്രതിഷേധം കനത്തത്തിനെ തുടർന്ന് ഷാജി പരാമർശം പിൻവലിച്ചു.