'മോദിയ്ക്ക് ആയുധം നല്‍കിയത് പിണറായി'; അന്തര്‍ധാര ശക്തമെന്നും രമേശ് ചെന്നിത്തല

എല്ലാ കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടമുഖമാണ്
'മോദിയ്ക്ക് ആയുധം നല്‍കിയത് പിണറായി'; അന്തര്‍ധാര ശക്തമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വനിയമഭേദഗതി സമരത്തെ തീര്‍ത്തും ദുര്‍ബലപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിലുയര്‍ത്തിപ്പിടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയാണോ എന്ന് സംശയിക്കേണ്ട കാര്യമാണ്. ദേശീയ തലത്തില്‍ വളര്‍ന്നുവന്ന ഒരു സമരെത്ത തീര്‍ത്തും പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന നിലപാടായി പിണറായിയുടെ വാക്കുകളെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടമുഖമാണ്. യുഎപിഎയ്‌ക്കെതിരെ സംസാരിച്ചിട്ട് യുഎപിഎ ചുമത്തുക. പൗരത്വനിയമത്തിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തിട്ട് മനുഷ്യച്ചങ്ങലയില്‍ പങ്കാളിയാവുക. ഇത് ജനങ്ങള്‍ക്ക് ബോധ്യമായ കാര്യമാണെന്നും ഇപ്പോള്‍ പിണറായിയുടെ അനാവശ്യപരാമര്‍ശം നരേന്ദ്ര മോദിക്ക് ആയുധമായെന്നും ചെന്നിത്തല പറഞ്ഞു.

''ഇടതുപക്ഷത്തെ ചില സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ ചില പ്രതിഷേധസമരങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞു. അവര്‍ക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ അരാജകത്വം കാരണം നിങ്ങള്‍ കേരളത്തില്‍ ബുദ്ധിമുട്ടുകയാണ്. എന്നിട്ട് ഇതേ അരാജകത്വസമരങ്ങള്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് പലയിടങ്ങളിലും നടത്തണമെന്ന് എങ്ങനെയാണ് നിങ്ങള്‍ക്ക് ആവശ്യപ്പെടാനാകുക?''- എന്നായിരുന്നു മോദിയുടെ വാക്കുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com