യേശുദാസിന്റെ സഹോദരന്‍ കെജെ ജസ്റ്റിന്‍ കായലില്‍ മരിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2020 09:45 AM  |  

Last Updated: 06th February 2020 09:45 AM  |   A+A-   |  

justine_kj

 

കൊച്ചി: ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.

രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. 

പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ.