കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍; വളര്‍ച്ചാ നിരക്ക് 7.2 ശതമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2020 09:37 AM  |  

Last Updated: 07th February 2020 09:37 AM  |   A+A-   |  

ചിത്രം: ബി പി ദീപു

 

തിരുവനന്തപുരം: കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലായെന്ന് ധനമന്ത്രി തോമസ് ഐസക്. 2016-17വര്‍ഷം മുതലുള്ള മൂന്നുവര്‍ഷത്തെ ശരാശരി വളര്‍ച്ചാ നിരക്ക് 7.2ശതമാനമാണ്. ജിഡിപി വളര്‍ച്ചാ നിരക്ക് 7.5ശതമാനം.

കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 148,078കോടി രൂപയാണ്. ദേശീയ ശരാശരി 93,655രൂപയാണ്. കാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായി. വ്യവസായ മേഖലയിലെ വിഹിതം 9.8ശതമാനമാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.