'അഞ്ചു കോടിയില്‍ പ്രമുഖ സംവിധായകന്‍ വക 500 രൂപ കുറച്ച് ബാക്കി ചെലവഴിച്ചാല്‍ മതിയല്ലോ?'; 'എന്റെ വക 500 രൂപ' കുത്തിപ്പൊക്കി ബല്‍റാം

അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ പേരില്‍ സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്
'അഞ്ചു കോടിയില്‍ പ്രമുഖ സംവിധായകന്‍ വക 500 രൂപ കുറച്ച് ബാക്കി ചെലവഴിച്ചാല്‍ മതിയല്ലോ?'; 'എന്റെ വക 500 രൂപ' കുത്തിപ്പൊക്കി ബല്‍റാം

തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ പേരില്‍ സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ ബാര്‍ കോഴ ആരോപണം കേരള രാഷ്ട്രീയത്തില്‍ കത്തിനിന്ന കാലത്തെ ചില ഓര്‍മ്മകളുമായി കൂട്ടിവായിച്ച് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പരോക്ഷമായി ഇടതുപക്ഷത്തിനും സംവിധായകന്‍ ആഷിക് അബുവിനുമുള്ള ട്രോളാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'5 കോടിയില്‍ പ്രമുഖ സംവിധായകന്‍ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചാല്‍ മതിയല്ലോ അല്ലേ?'- എന്നതാണ് ബല്‍റാമിന്റെ കുറിപ്പ്. ബാര്‍ കോഴ ആരോപണം കേരള രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുന്ന സമയത്ത് കെ എം മാണിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായ ആഷിക് അബു പങ്കുവെച്ച പോസ്റ്റാണ് ബല്‍റാം കുത്തിപ്പൊക്കിയിരിക്കുന്നത്.'അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.'- എന്ന ആഷിക് അബുവിന്റെ കുറിപ്പ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായ വ്യക്തിയാണ് കെ എം മാണി. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമ വകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com