'ഇതൊരു അതിവേഗ റെയില്‍പാത മാത്രമല്ല', 28 ഫീഡര്‍ സ്റ്റേഷനുകളിലേക്ക് ഹ്രസ്വദൂര ട്രെയിനുകള്‍, അഞ്ചു ടൗണ്‍ഷിപ്പുകള്‍; ചരക്ക് കടത്ത് ഉള്‍പ്പെടെ വിപുലമായ പദ്ധതി

തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂറു കൊണ്ട് കാസര്‍കോട് എത്തുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയില്‍ ഹ്രസ്വദൂര ട്രെയിനുകളും ഓടിക്കും
'ഇതൊരു അതിവേഗ റെയില്‍പാത മാത്രമല്ല', 28 ഫീഡര്‍ സ്റ്റേഷനുകളിലേക്ക് ഹ്രസ്വദൂര ട്രെയിനുകള്‍, അഞ്ചു ടൗണ്‍ഷിപ്പുകള്‍; ചരക്ക് കടത്ത് ഉള്‍പ്പെടെ വിപുലമായ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂറു കൊണ്ട് കാസര്‍കോട് എത്തുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയില്‍ ഹ്രസ്വദൂര ട്രെയിനുകളും ഓടിക്കും. 28 ഫീഡര്‍ സ്റ്റേഷനുകളിലേക്ക് ഹ്രസ്വദൂര ട്രെയിനുകള്‍ ഓടിക്കുമെന്ന് ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇവ ഏതെല്ലാം എന്ന് ബജറ്റില്‍ പറയുന്നില്ല.

1457 രൂപയ്ക്ക് നാലുമണിക്കൂറു കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയില്‍ 10 സ്റ്റേഷനുകളാണ് ഉണ്ടാവുക. അതിന് പുറമേയാണ് 28 ഫീഡര്‍ സ്റ്റേഷനുകളെ ഉള്‍ക്കൊളളിച്ച് കൊണ്ട് ഹ്രസ്വദൂര ട്രെയിനുകള്‍ ഓടിക്കുമെന്ന് ബജറ്റില്‍ പറയുന്നത്. രാത്രി കാലങ്ങളില്‍ ചരക്കു കടത്തിലും വണ്ടികള്‍ കൊണ്ടുപോകുന്നതിനുളള റോറോ സംവിധാനവും ഈ റെയിലിലുണ്ടാകും.

വരുമാനത്തിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024-25ല്‍ 67,740 യാത്രക്കാരും 2051ല്‍ 1,47,120 യാത്രക്കാരും അതിവേഗ റെയില്‍പാത പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. റെയില്‍ പാതയ്ക്ക് പുറമേ സര്‍വീസ് റോഡും അഞ്ച് ടൗണ്‍ഷിപ്പുകളും വികസിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ മൂന്നുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഈ പദ്ധതിയില്‍ മുതല്‍മുടക്ക് നടത്താന്‍ പല രാജ്യാന്തര ഏജന്‍സികളും തയ്യാറായിട്ടുണ്ട്.

ജപ്പാന്‍ വികസന ഏജന്‍സിയടക്കമുളള അന്താരാഷ്ട്ര നിധികളില്‍ നിന്ന് വളരെ ചുരുങ്ങിയ പലിശയ്ക്ക് നാല്‍പ്പതോ അതിലധികമോ വര്‍ഷത്തെ തിരിച്ചടവ് കാലയളവോടെ വായ്പ എടുക്കുന്നതിനുളള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ടൗണ്‍ഷിപ്പുകളുടെ വികസനത്തിന് മുതല്‍മുടക്കാന്‍ ചില പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും ബജറ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com