കൈ കാണിച്ചിട്ടും വിദ്യാര്‍ഥി നിര്‍ത്താതെ പോയി; 12,500 രൂപ പിഴയിട്ട് പൊലീസ്

ഹെല്‍മറ്റ് ഇല്ലാത്തതിനാല്‍ മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പായുകയായിരുന്നു
കൈ കാണിച്ചിട്ടും വിദ്യാര്‍ഥി നിര്‍ത്താതെ പോയി; 12,500 രൂപ പിഴയിട്ട് പൊലീസ്

തൃശൂര്‍: പൊലീസ് വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ മൂന്ന് പേര്‍ക്ക്  മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പിഴ ചുമത്തി. പിടിയിലായ ഒരാള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. സുഹൃത്തിന്റെ അമ്മയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ അമിത വേഗത്തില്‍ പാഞ്ഞത്. ഹെല്‍മറ്റ് ഇല്ലാത്തതിനാല്‍ മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പായുകയായിരുന്നു.

വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ, ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനം കൊടുത്തതിന് വാഹന ഉടമയ്ക്ക് 5000 രൂപ, വാഹനം നിര്‍ത്താതെ പോയതിന് 2000 രൂപ, ഹെല്‍മറ്റ് വയ്ക്കാത്തതിന് 500 രൂപ അടക്കം 12,500 രൂപ പിഴ ഈടാക്കി. 

ഈ മാസം വെറും 6 ദിവസത്തിനുള്ളില്‍ ഹെല്‍മറ്റില്ലാത്തതിന് ജോയിന്റ് ആര്‍ടി ഓഫിസിലെ സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത് 110 പേരാണ്. ഇവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം 10 പേര്‍ക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ല. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിജോയ് പീറ്റര്‍, സുരേഷ് നാരായണന്‍, എഎംവിഐമാരായ സിപി പ്രവീണ്‍, എംആര്‍ അരുണ്‍, ടിപി അനീഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com