തെരഞ്ഞെടുപ്പ് മധുരം ബജറ്റിലുണ്ടാകില്ല; 1500കോടി രൂപയുടെ അധികചെലവ് കുറക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്നു കണ്ടോളൂ:തോമസ് ഐസക്

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റില്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.
തെരഞ്ഞെടുപ്പ് മധുരം ബജറ്റിലുണ്ടാകില്ല; 1500കോടി രൂപയുടെ അധികചെലവ് കുറക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്നു കണ്ടോളൂ:തോമസ് ഐസക്


തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റില്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരം നല്‍കല്‍ ബജറ്റിലുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലേക്ക് പോകുന്നതിന് മുന്‍പ് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അടുത്തവര്‍ഷം പ്രതിസന്ധി മറികടക്കും.തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. ക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ തുക മാറ്റിവയ്ക്കും.

ലൈഫ് പദ്ധതിക്ക് തുക വര്‍ദ്ധിപ്പിക്കും. പരമ്പരാഗത വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ അത്ഭുതം സൃഷ്ടിച്ചു. പൂര്‍ണമായി തകര്‍ന്ന മേഖലയെ ഉണര്‍ത്തി. 20121ല്‍ ജനങ്ങളെ സമീപിക്കുന്നത് ചെയ്ത കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ്.

അനാവശ്യ ചെലവ് കുറക്കും. വലിയ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. വിദേശയാത്രയ്ക്ക് ഇനിയും പോകും. അതൊന്നുമല്ല ദൂര്‍ത്ത് എന്നുപറയുന്നത്. 1500കോടി രൂപയുടെ അധികചെലവ് കുറക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്നു കണ്ടോളുവെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com