പഴങ്ങളും പച്ചക്കറികളും വീട്ടില്‍ എത്തും; വിപണനത്തിന് ഊബര്‍ മാതൃകയില്‍ സംവിധാനം

പഴങ്ങളും പച്ചക്കറികളും വീട്ടില്‍ എത്തും; വിപണനത്തിന് ഊബര്‍ മാതൃകയില്‍ സംവിധാനം
പഴങ്ങളും പച്ചക്കറികളും വീട്ടില്‍ എത്തും; വിപണനത്തിന് ഊബര്‍ മാതൃകയില്‍ സംവിധാനം

തിരുവനന്തപുരം: പഴങ്ങളും പച്ചക്കറികളും വിപണനം ചെയ്യാന്‍ ഊബര്‍ മാതൃകയില്‍ സംവിധാനമുണ്ടാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും ഊബര്‍ മാതൃകയില്‍ ശൃംഖലയുണ്ടാക്കി വിപണനം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 

ഇരുപതിനായിരം ഏക്കറില്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി തയാറാക്കും. പുരയിട കൃഷിക്കായി പതിനെട്ടു കോടി വകയിരുത്തി. നാളീകേര ഉത്പാദനം വര്‍ധിപ്പിക്കും. കൃഷി വ്യാപിപ്പിക്കുന്നതായി ഓരോ വര്‍ഡിലും 75 തെങ്ങിന്‍ തൈകള്‍ വീതം നല്‍കും. നാളീകേരത്തിന്റെ വില കൂട്ടാനും നടപടിയെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

സ്ത്രീകള്‍ക്ക് മാത്രമായുളള ബജറ്റ് വിഹിതം 1509 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ സ്ത്രീ കേന്ദ്രീകൃത വിഹിതം 7.3 ശതമാനമായി ഉയര്‍ന്നു. മൊത്തം പ്രഖ്യാപനങ്ങളില്‍ 18.4 ശതമാനം സ്ത്രീകള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് തുടങ്ങും. സ്ത്രീകള്‍ക്ക് നാലുശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. കുടുംബശ്രീ വഴിയാണ് ഇത് നടപ്പാക്കുക.

25രൂപയ്ക്ക് ഊണ് ലഭ്യമാക്കാന്‍ കുടുംബശ്രീ 1000 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. 20കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.അഗതികളും അശരണരുമായ എല്ലാവര്‍ക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പു രഹിത കേരളം. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതര തൊഴിലുകള്‍ക്കായി 20 കോടി രൂപ നീക്കിവെച്ചതായും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com