ബന്ധുവിനെ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ; ഹിന്ദി പാട്ടിനൊപ്പം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു ; പ്രതിയുടെ ക്രൂരതയില്‍ നടുങ്ങി പൊലീസ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 07th February 2020 04:43 PM  |  

Last Updated: 07th February 2020 04:43 PM  |   A+A-   |  

 

കൊല്ലം : ബന്ധുവായ യുവാവിനെ കഴുത്തറത്ത് കൊന്നശേഷം പ്രതി സാമൂഹികമാധ്യമ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഷെയര്‍ ചെയ്തു. അസം സ്വദേശിയായ ജലാലുദ്ദീനാണ് (26) ബുധനാഴ്ച പുലര്‍ച്ചെ അതിദാരുണമായി കൊല്ലപ്പെട്ടത്. 19കാരനായ അസം സ്വദേശി അബ്ദുല്‍ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീനെ കഴുത്തറത്തു കൊന്നശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഹിന്ദി പാട്ടും സംഭാഷണവും ചേര്‍ത്ത് സാമൂഹികമാധ്യമത്തില്‍ വീഡിയോ പോസ്റ്റ്‌ചെയ്തത്.

കൊല്ലപ്പെട്ട ജലാലുദീന്റെ ഫോണില്‍നിന്നാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കൊലയ്ക്ക് ശേഷം കഴുത്തറുത്ത പ്രതി അബ്ദുല്‍ അലി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

കഴുത്ത് മുറിച്ചതിന് ശസ്ത്രക്രിയയ്ക്ക് വിധേനയനായ പ്രതിക്ക് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതിനാല്‍ തന്നെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്തെന്ന് പൊലീസിന് വ്യക്തതയില്ല.  ഇരുവരും അഞ്ചലിലെ ഇറച്ചിക്കോഴിക്കടയിലെ തൊഴിലാളികളാണ് ഇരുവരും. മരിച്ച ജലാലുദീന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് അയച്ചു.