വാട്ടര്‍ അതോറിറ്റി കുപ്പിവെള്ളം പുറത്തിറക്കും; ചെലവ് ചുരുക്കാന്‍ കാറുകള്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍

വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം 2020-21 മുതല്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു
വാട്ടര്‍ അതോറിറ്റി കുപ്പിവെള്ളം പുറത്തിറക്കും; ചെലവ് ചുരുക്കാന്‍ കാറുകള്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം 2020-21 മുതല്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജലസേചനത്തിന് മൊത്തം 864 കോടി രൂപ വകയിരുത്തി. 118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തി. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്‌സിഡിയായി നല്‍കും.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 300 കോടി രൂപ വായ്പയായി നല്‍കും. പലിശ സര്‍ക്കാര്‍ നല്‍കും.ASAP ന് 50 കോടി രൂപ വകയിരുത്തും. കൈത്തറി മേഖലയ്ക്ക് 151 കോടി രൂപ ചെലവഴിക്കും. സ്‌കൂള്‍ യൂണിഫോം അലവന്‍സ് 600 രൂപയാക്കി. ചെലവ് ചുരുക്കാന്‍ കാറുകള്‍ മാസ വാടകയ്ക്ക് എടുക്കും.

കെ എം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപ മാറ്റിവച്ചു. പൊന്നാനിയില്‍ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്്്മാരകമായി ഏറ്റെടുക്കുന്നതിന് അഞ്ചുകോടി മാറ്റിവച്ചു. ഉണ്ണായിവാര്യര്‍ സാംസ്‌കാരിക നിലയത്തിന് ഒരുകോടി രൂപയും മാറ്റിവച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മിക്കാന്‍ എഴുപത്തിയഞ്ച് ലക്ഷം മാറ്റിവച്ചു.

ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനര്‍ജന്മം നല്‍കും. അമ്പലപ്പുഴ, ചേര്‍ത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കും. 2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.നദീപുനരുജ്ജീവന പദ്ധതികള്‍ക്ക് 20 കോടി. 50,000 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com