മുഖ്യമന്ത്രിയോട് അഞ്ചുകോടി ആവശ്യപ്പെട്ടിരുന്നു; മാണി സ്മാരകത്തിന് ഫണ്ട് നല്‍കിയതില്‍ ജോസ് കെ മാണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2020 11:09 AM  |  

Last Updated: 08th February 2020 12:29 PM  |   A+A-   |  

 

തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ സ്മാരകം നിര്‍മ്മിക്കുന്നതിനായി ബജറ്റില്‍ അഞ്ച് കോടി മാറ്റിവച്ചതിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി എംപി. ഇക്കാര്യം താന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ കെ എം മാണി ഫൗണ്ടേഷന് അഞ്ച് കോടി രൂപ വകയിരുത്തിയത് സ്വാഗതം ചെയ്യുന്നു. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്കണമെന്ന് താന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു- എന്ന് ജോസ് കെ മാണി എംപി പറഞ്ഞു.

മാണി മന്ത്രിയായിരുന്ന സമയത്ത് രൂക്ഷ വിമര്‍ശനം നടത്തിയ എല്‍ഡിഎഫ്, മരണശേഷം സ്മാരകം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചതിനെ പരിഹസിച്ച് യുഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.  ഫണ്ട് നീക്കിവച്ചതില്‍ എല്‍ഡിഎഫിനകത്തും അതൃപ്തിയുണ്ടെന്നാണ് വിവരം.