കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകളിലേക്ക് മാറാം; 60 ശതമാനം സബ്‌സിഡി;  അനെര്‍ട്ടിന്റെ പദ്ധതി

കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകളിലേക്ക് മാറാം; 60 ശതമാനം സബ്‌സിഡി;  അനെര്‍ട്ടിന്റെ പദ്ധതി
കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകളിലേക്ക് മാറാം; 60 ശതമാനം സബ്‌സിഡി;  അനെര്‍ട്ടിന്റെ പദ്ധതി

കൊച്ചി: കര്‍ഷകര്‍ ഉപയോഗിക്കുന്ന അഗ്രികണക്ഷന്‍ ഉള്ള പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് 60 ശതമാനം സബ്‌സിഡി നല്‍കുന്നു. ഒരു എച്ച്.പി പമ്പിന് ഒരു കിലോ വാട്ട് എന്ന രീതിയില്‍ ഓണ്‍ ഗ്രിഡ് സോളാര്‍ സംവിധാനത്തിലേക്ക് മാറാനാണ് അവസരം. 

ഒരു കിലോ വാട്ട് ശേഷിയില്‍ പമ്പ് സ്ഥാപിക്കാന്‍ ഏകദേശം 54000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. ബാക്കി 40 ശതമാനം ഗുണഭോക്തൃ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റാം.

ഒരു കിലോ വാട്ടിന് 100 സ്‌ക്വയര്‍ ഫീറ്റ് എന്ന കണക്കില്‍ നിഴല്‍ രഹിത സ്ഥലം ഉള്ള കര്‍ഷകര്‍ക്ക് ഇതിനായി അപേക്ഷിക്കാം. ഒരു കിലോ വാട്ട് സോളാര്‍ പാനലില്‍ നിന്നും ദിവസം സൂര്യപ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് യൂണിറ്റ് വൈദ്യുതി വരെ ലഭിക്കും. പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നതും അതില്‍ നിന്നും കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതുമാണ്.

പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതാത് ജില്ലാ ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കും. ഒരു എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. കാര്‍ഷിക കണക്ഷന്‍ ഉള്ള പമ്പുകള്‍ക്ക് മാത്രമാണ് സബ്‌സിഡിക്ക് അര്‍ഹതയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com