കൊറോണ വൈറസ്; സംസ്ഥാനത്ത് 3144 പേര്‍ നിരീക്ഷണത്തില്‍, 288 സാമ്പിളുകളുടെ ഫലം നെഗറ്റീവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2020 08:54 PM  |  

Last Updated: 08th February 2020 08:54 PM  |   A+A-   |  

isolationward

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 3144 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി. 3099 പേര്‍ വീടുകളിലും, 45 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരുടേയും ആരോഗ്യ നിലയില്‍ പ്രശ്‌നമില്ല. 330 സാമ്പിളുകളാണ് പരിശോധനക്കായി ഇതുവരെ അയച്ചത്. അതില്‍ 288 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. വുഹാനില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ 72 പേരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്.

തമിഴ്‌നാട് സ്വദേശികളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. കേരളത്തിലുള്ള 70 പേരില്‍ 60 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഒരു റിസല്‍ട്ട് കൂടി ഇതില്‍ ഇനി ലഭിക്കാനുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.