'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; മലപ്പുറത്ത് ബാനര്‍; പൊലീസ് കേസെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2020 06:32 AM  |  

Last Updated: 08th February 2020 09:17 AM  |   A+A-   |  

 

മലപ്പുറം: കുന്നുമ്മല്‍ സര്‍ക്കിളില്‍ 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്നെഴുതിയ ബാനര്‍ തൂക്കിയതിന് മലപ്പുറം പൊലീസ് കേസെടുത്തു. ആര്‍എസ്എസ് യൂനിഫോം ധരിച്ചവരുടെ കോലവും കെട്ടിത്തൂക്കിയിരുന്നു.

നഗരത്തിന്റെ മധ്യഭാഗത്ത് തൂക്കിയ ബാനറില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശമുണ്ടെന്നും ഒരുവിഭാഗം ആളുകളെ ആക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചാണ് സ്വമേധയ കേസെടുത്തത്.