പത്ത് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌  |   Published: 08th February 2020 05:50 PM  |  

Last Updated: 08th February 2020 05:50 PM  |   A+A-   |  

yasodharan

 

തിരുവനന്തപുരം: പത്ത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വലിയമലയിലാണ് സംഭവം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശ്രീനാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായ യശോധരനാണ് അറസ്റ്റിലായത്.

കുട്ടിയെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി, ഇയാൾ ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.

നേരത്തെ 2008ല്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ പ്രതിയായിരിക്കേയാണ് യശോധരനെ ശ്രീനാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറാക്കിയത്.