മാരാരിക്കുളത്ത് എല്ലാവര്‍ക്കും ഊണു കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്തായി? പിന്നെയല്ലേ ഇത്: ചെന്നിത്തല

മാരാരിക്കുളത്ത് എല്ലാവര്‍ക്കും ഊണു കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്തായി? പിന്നെയല്ലേ ഇത്: ചെന്നിത്തല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സമരരംഗത്ത് ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്കു മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ബജറ്റെന്ന് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

ബജറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച കെപിസിസി യോഗം ചേരുന്നുണ്ട്. അതില്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു.

ഇരുപത്തിയഞ്ചു രൂപയ്ക്ക് ഊണു കൊടുക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടക്കാന്‍ പോവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ''തോമസ് ഐസക് മാരാരിക്കുളത്ത് എല്ലാവര്‍ക്കും ഊണുകൊടുക്കുമെന്നു പറഞ്ഞ പരിപാടി തന്നെ അവതാളത്തിലാണ്, പിന്നെയല്ലേ ഇരുപത്തിയഞ്ചു രൂപയ്ക്ക് ഊണ്'' ചെന്നിത്തല പറഞ്ഞു.

കെഎം മാണിയുടെ സ്മാരകത്തിന് അഞ്ചു കോടി രൂപ അനുവദിച്ച നടപടിയില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതു സാധാരണ ചെയ്യുന്ന നടപടി മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com