കരിപ്പൂരില്‍ സ്വര്‍ണക്കടത്തുകാരനാണെന്ന് കരുതി തട്ടിക്കൊണ്ടുപോയി; പിന്നീട് സംഭവിച്ചത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2020 03:04 PM  |  

Last Updated: 09th February 2020 03:04 PM  |   A+A-   |  

 

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനെ കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദിനെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കവര്‍ച്ച.

ഷംസാദിന്റെ കൈയിലുണ്ടായിരുന്ന പണവും രേഖകളും സംഘം കവര്‍ന്നു. സ്വര്‍ണ്ണക്കടത്തുകാരനാണെന്ന് കരുതിയാണ് അബ്ദുല്‍ നാസറിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ആളുമാറിയതറിഞ്ഞ് ഇയാളെ വിട്ടയച്ചു. പക്ഷേ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.