കൊല്ലത്ത് ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 09th February 2020 07:18 PM  |  

Last Updated: 09th February 2020 07:30 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊല്ലം: ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളാണ് മരിച്ചത്.

കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രത്തിന്റെ കുളത്തിലാണ് സംഭവം. കുളിക്കാനിറങ്ങിയ നാഗര്‍കോവില്‍ സ്വദേശികളായ സെല്‍വരാജ് മക്കളായ ശരവണന്‍, വിഘ്‌നേഷ് എന്നിവരാണ് മരിച്ചത്. പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.

വൈകീട്ട് ആറരയോടെയാണ് സംഭവം. കുളത്തിന്റെ ആഴം അറിയാതെ വെളളത്തില്‍ ഇറങ്ങിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍  നാളെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.