ആലപ്പുഴ: മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ് നാടോടി സ്ത്രീകളായ സിന്ധു (38),മഞ്ചു (40)എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമല്ലാക്കല്‍ വടക്ക് കളീക്കത്തറ വടക്കതില്‍ അമ്മിണി (59)യുടെ മാലയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.
ആലപ്പുഴ ഹരിപ്പാടാണ് സംഭവം. ആയുര്‍വേദ മരുന്ന് വാങ്ങി തിരികെ കെവി ജെട്ടി ജംഗ്ഷനിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു അമ്മിണി. ഈ സമയം അവിടെ നിന്നും ഓട്ടോയില്‍ കയറിയ നാടോടി സ്ത്രീകള്‍ കെവി ജെട്ടിയില്‍ ഇറക്കാം എന്ന് പറഞ്ഞു അമ്മിണിയെ ഓട്ടോയിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. ഇവരുടെ നടുക്കായി അമ്മിണിയെ ഇരുത്തുകയും ചെയ്തു.
ജംഗ്ഷനില്‍ എത്തി ഇറങ്ങിയപ്പോള്‍ കഴുത്തില്‍ കിടന്ന രണ്ടര പവന്റെ മാല കാണാനില്ലെന്ന് അമ്മിണി തിരിച്ചറിഞ്ഞു. ഉടന്‍ ഓട്ടോയില്‍ നോക്കിയപ്പോള്‍ തമിഴ് സ്ത്രീകള്‍ ഇരുന്നതിന്റെ താഴെ മാല കിടക്കുന്നത് കണ്ടു. അതിനിടെ, ഈ സ്ത്രീകള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ ബസ് തടഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ