ഹര്‍ത്താല്‍ മൂലം ഉണ്ടായ നഷ്ടം ചെന്നിത്തലയില്‍നിന്ന് ഈടാക്കാനാവില്ല; ഹര്‍ജി ഹൈക്കോടതി തള്ളി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2020 02:24 PM  |  

Last Updated: 10th February 2020 02:28 PM  |   A+A-   |  

hartal301

 

ഹര്‍ത്താല്‍ മൂലം ഉണ്ടായ നഷ്ടം ചെന്നിത്തലയില്‍നിന്ന് ഈടാക്കാനാവില്ല; ഹര്‍ജി ഹൈക്കോടതി തള്ളി 

കൊച്ചി: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിലൂടെ പൊതു ഖജനാവിന് ഉണ്ടായ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപ്രകാരമാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയതെന്ന് ഹൈക്കോടതി വിലയിരുത്തി.

2017 സെപ്റ്റംബര്‍ 16ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിലൂടെ ഉണ്ടായ നഷ്ടം രമേശ് ചെന്നിത്തലയില്‍നിന്ന ഈടാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഹര്‍ത്താലിലൂടെ പൊതു ഖജനാവിന് ഉണ്ടായ സാമ്പത്തിക നഷ്ടം ഉള്‍പ്പെടെ ഈടാക്കണം എന്നായിരുന്നു മാടപ്പള്ളി പഞ്ചായത്ത് അംഗം സോജന്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഹര്‍ത്താലുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചെന്നിത്തലയെ പ്രതി ചേര്‍ക്കണമെന്നും നഷ്ടം ഈടാക്കണമന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയതെന്ന് കോടതി പറഞ്ഞു. സമാധാനപരമായി സമരത്തിന് ആഹ്വാനം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ടുതന്നെ സമരത്തിന് ആഹ്വാനം ചെയ്തയാള്‍ക്കെതിരെ ഇത്തരത്തില്‍ കേസെടുക്കാനാവില്ല. അതേസമയം ഹര്‍ത്താലിലുണ്ടായ അക്രമ സംഭവങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി തുടരാമെന്ന് കോടതി വ്യക്തമാക്കി.