കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് 'സ്വര്‍ണ്ണത്തോണി' ; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ, കേസ്

നല്‍കിയ സ്വര്‍ണം യഥാര്‍ത്ഥമാണെന്ന് ബോധ്യപ്പെട്ട യുവാവ് പിറ്റേ ദിവസം പണം നല്‍കി സ്വര്‍ണത്തോണി സ്വന്തമാക്കി
കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് 'സ്വര്‍ണ്ണത്തോണി' ; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ, കേസ്

മലപ്പുറം : സ്വര്‍ണത്തോണിയെന്നു പറഞ്ഞ് വ്യാജസ്വര്‍ണം നല്‍കി യുവാവില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം കോഡൂര്‍ സ്വദേശിയായ യുവാവില്‍ നിന്നാണ് ഇതര സംസ്ഥാന തൊഴിലാളി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തത്. മക്കരപ്പറമ്പിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവില്‍ നിന്നാണ് 500 ഗ്രാം വരുന്ന സ്വര്‍ണ തോണിയാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്.

കടയിലെ സ്ഥിരം കസ്റ്റമറായ അസം സ്വദേശി തന്റെ സഹോദരന് തൃശൂരിലെ ഒരു വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ ലഭിച്ചതാണ് സ്വര്‍ണത്തോണിയെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവാവിനെ കബളിപ്പിച്ചത്. മറ്റാരും അറിയാതെയുള്ള വില്‍പനയായതിനാല്‍ ചെറിയ തുകയ്ക്ക് നല്‍കുകയാണെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച തൃശൂരിലെത്തി തോണി കണ്ട് അതില്‍ നിന്നും ഒരു കഷ്ണം നല്‍കി പരിശോധിച്ച് ഉറപ്പ് വരുത്താനും ആവശ്യപ്പെട്ടു.

നല്‍കിയ സ്വര്‍ണം യഥാര്‍ത്ഥമാണെന്ന് ബോധ്യപ്പെട്ട യുവാവ് പിറ്റേ ദിവസം പണം നല്‍കി സ്വര്‍ണം സ്വന്തമാക്കി. കഴിഞ്ഞ ദിവസം വീണ്ടും യുവാവ് തോണിയില്‍ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് മലപ്പുറത്ത് പരിശോധന നടത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവാവ് മങ്കട പൊലീസില്‍ പരാതി നല്‍കി. യുവാവിന്റെ പരാതിയില്‍ മങ്കട പൊലീസ് മക്കരപ്പറമ്പിലെത്തി തെളിവെടുപ്പ് നടത്തി. തട്ടിപ്പ് നടത്തിയ ഇതര സംസ്ഥാന തൊഴിലാളിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com