പറളിയില്‍ വാന്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു ; രണ്ടുപേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2020 10:37 AM  |  

Last Updated: 10th February 2020 10:37 AM  |   A+A-   |  

ACCIDENT

പ്രതീകാത്മക ചിത്രം

 

പാലക്കാട് : പാലക്കാട് പറളിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പറളി ചെക്ക്‌പോസ്റ്റിന് സമീപം വാന്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പൊന്നാനി സ്വദേശികളായ എണ്ണയ്ക്കല്‍ വീട്ടില്‍ രാജേശ്വരി, ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഞ്ചുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.